4 Feb 2014

സ്വപ്നയാത്ര

ഓർമ്മകളിന്നെന്നെ കൈമാടി വിളിക്കുന്നു 
ഇന്നലെ പിന്നിട്ട പൂമരത്തണലിലേക്ക് 

അറിയുന്നു ഞാനെന്റെ തലയിൽ പതിക്കുന്ന-
യുച്ചവെയിലിന്റെ ചൂട്
അറിയാമെനിക്കെന്റെ പിന്നിട്ട വഴിയിലെത്തണലന്ന്യ- 
മതെന്നെന്നേക്കുമെന്നും 

അരിയില്ലെനിക്കെന്റെ വരുംവഴിയിലെ-
ത്തണലിനെ ചൂടിനെ - ഒന്നുമൊന്നും.

ഇനിയൊരു തിരിച്ചുപോക്കില്ലത്ത വഴിയിലെ 
യാത്രയത്ത്യധിദുഷ്കരമല്ലോ

ഓർമ്മകൾ പിന്നെയും കൈമാടി വിളിക്കുന്നു 
സുന്ദരമാ പൂമരചോലയിലേക്കയ് 

ഓർമ്മകിൽനിന്നെന്റെ സ്വപ്നം പിറക്കുന്നു - 
പൂമരചോലയുടെ മർമ്മരം!

വഴിയെനിക്കറിയില്ല
പകച്ചു ഞാൻ നിൽക്കുന്നു 

ഓടിഞാനടുക്കട്ടെ പൂവനത്തിലേക്ക് 
നിശ്ചയമില്ലാതെ വഴികൾ ഞാൻ താണ്ടുന്നു 

സ്വപ്‌നങ്ങൾ കൈപിടിച്ചോടവേ 
വഴികള ഞാൻ താണ്ടുന്നു നിസ്സാരമായ്
നിശ്ചയമൊരുമാത്രയുമില്ലാതെതന്നെയും.

19 Aug 2013

പറയാതെപോയ വാക്കുകൾ

പറയാതെപോയ വാക്കുകൾ
ഹൃദയത്തിന്നറകളെ
കുത്തിനോവിക്കുന്നൂ ചിലപ്പോൾ.

ചിലപ്പോൾ
ആശ്വാസത്തിന്റെ
ആഹ്ലാദത്തിന്റെ
നെടുവീർപ്പുകളായി വിരിയുന്നു.

എത്രവിചിത്രം
സമയത്തിന്റെ
കാലത്തിന്റെ
കോമാളിത്തരങ്ങൾ.

30 Apr 2013

ഒരു കണക്കുകൂട്ടൽ

ഇന്ന് വെറുതെ ബ്രൗസ് ചെയ്തപ്പോൾ കിട്ടിയ കുറച്ചു സ്ഥിതിവിവര കണക്കുകൾ ഇതാ,

ആകെ ഭൂമിയുടെ വിസ്തൃതി: 510072000 ചതുരശ്ര കിലോമീറ്റർ
വെള്ളം കൊണ്ട് മൂടപ്പെട്ടത്‌: 361132000 ചതുരശ്ര കിലോമീറ്റർ
നിലം: 148940000 ചതുരശ്ര കിലോമീറ്റർ
കാട്: 40330000 ചതുരശ്ര കിലോമീറ്റർ (2110  ലെ കണക്ക് )

മനുഷ്യോപയോഗ നിലം: 148940000 - 40330000 = 108610000 ചതുരശ്ര കിലോമീറ്റർ

ലോകത്തിലെ ആകെ ജനസംഖ്യ: 6973738433 (2111 ലെ കണക്ക് )

അപ്പോൾ ഒരു വ്യക്തിക്ക് ഉണ്ടാകേണ്ട ശരാശരി സ്ഥലം:
108610000 / 6973738433 = 0.01557414305 ചതുരശ്ര കിലോമീറ്റർ.
അതായത്  3.84845 ഏക്കർ.

ഒരു വ്യക്തിക്ക് 3.85 ഏക്കർ ഭൂമി അവകാശമുണ്ടെന്നിരിക്കെ ഒരു തുണ്ട് ഭൂമിപോലും ഇല്ലാതെ എത്ര കുടുംബങ്ങളാണ് തെരുവിലലയുന്നത്!

ഈ ഭൂമിയെല്ലാം എങ്ങോട്ട് പോയി? ആരാണ് കൈവശപ്പെടുത്തിയിരിക്കുന്നത്? എന്താണിതിന്റെ ന്യായം? മൂല്യബോധമുള്ള ഓരോ പൗരനും ചിന്തിക്കേണ്ടിയിരിക്കുന്നു; പഠനം നടത്തേണ്ടിയിരിക്കുന്നു.

-
അവലംബം:

17 Apr 2013

മാറ്റൊലിക്കായ് കാതോർത്ത്

കഥകളി, വിനോദ സഞ്ചരികൽക്കുമുമ്പിൽ ഒരു പ്രശ്ചന്ന വേഷമാവുന്നു. റിലീസിഗ് തിയ്യറ്ററിനു മുമ്പിലെ ഫാൻസ്‌ അസോസിയേഷൻകാരുടെ ഭാഹളമാവുന്ന പഞ്ചാരിമേളം. മാളുകളിലേക്കും മെട്രോകളിലേക്കും കേന്ദ്രീകരിക്കുന്ന വികസന മുദ്രാവാക്യം. ഇങ്ങനെയാവുന്നു ഇന്നത്തെ കേരളത്തിന്റെ ഒരു ശരാശരി ചിത്രം. ഈ ഒരു മാറ്റത്തിന് ചുക്കാൻ പിടിച്ചതിൽ പ്രധാനി, നിസംശയം പറയാം - മാധ്യമങ്ങൾ.

എന്നാൽ ഇന്ന് വാർത്തകൾ കച്ചവടവൽക്കരിക്കപ്പെടുന്നു. വിപണിമൂല്യമറിഞ്ഞു നിർമ്മിക്കപെടുന്ന ഉൽപ്പന്നമായി വാർത്തകൾ മാറുന്നു. പണം കൊടുത്ത് പരസ്യം നൽകുന്നവർക്കെതിരെ വർത്തകൊടുക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല - അവർ എന്ത് കൊടും പാപം ചെയ്താലും. അതുപോലെ നെഗറ്റീവ് വാർത്തകളോടുള്ള ഭൂരിഭാഗം മധ്യവർത്തി പ്രേക്ഷകന്റെ താൽപര്യം മുതലെടുത്ത്‌ റേറ്റിംഗ് കൂട്ടാൻ വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് ചേക്കേറുന്ന സംസ്കാരമാണ് ഇന്ന് രൂപപ്പെട്ടിട്ടുള്ളത്. കോർപ്പറേറ്റുകൾക്ക് ഇഷ്ടമില്ലാത്ത വാർത്ത‍ മറയ്ച്ചുവയ്കുകയും പ്രേക്ഷകർക്ക് ആവശ്യമാം വിധം വാർത്ത‍ ചമയ്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. ഇവിടെ താമസ്കരിക്കപ്പെടുന്നത് സാധാരണ ജനതയുടെ നീറുന്ന ജീവിതപ്രശ്നങ്ങളാണ്. അതിലേക്ക് കാമറയോ പേനയോ ചലിപ്പിക്കാൻ ഭൂരിഭാഗം മാധ്യമങ്ങളും തുനിയുന്നില്ല.

ഈയിടെ അട്ടപ്പാടി ആദിവാസി ഊരുകളിലെ പോഷകാഹാരക്കുറവും അതേത്തുടർന്നുള്ള മരണങ്ങളും വാർത്തയായി. ഗുജറാത്തിലെ പോഷകാഹാരക്കുറവിനെ കുറിച്ച് പരിതപിക്കുന്ന നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾക്ക് പക്ഷേ അട്ടപ്പാടി ചർച്ചചെയ്യപ്പെടാൻ പോന്ന വിഷയമായില്ല! ഒരു വർഷം മുമ്പുവരെ സാധാരണ പൊതുപ്രവർത്തകനായിരുന്ന വടകരയിലെ ചന്ദ്രശേഖരനെ, ടി. പി. എന്ന രണ്ടക്ഷരത്തിൽ കേരളമറിയുന്ന ധീരനാക്കിമാറ്റിയതും നമ്മുടെ മാധ്യമങ്ങൾ തന്നെയാണ്. എന്നാൽ അനിയന്ത്രിതമായ വിലക്കയറ്റത്തെക്കുറിച്ചോ വർദ്ധിച്ചുവരുന്ന ഊർജ്ജപ്രതിസന്ധിയെക്കുറിച്ചോ ചർച്ച ചെയ്യാനോ ആരോഗ്യകരമായ നിർദ്ദേശങ്ങൾ മുന്നോട്ടു വയ്കാനോ ഇവരാരും തന്നെ തയ്യാറാകുന്നില്ല.

ആഗോളീകരണത്തിൽ മാധ്യമങ്ങളും മൂലധനാതിഷ്ടിതമാക്കപ്പെട്ടത്തിന്റെ ദുഷ്ഫലങ്ങളാണ്  ഇവ. ഈയൊരു കാലഘട്ടത്തിൽ, സാധാരണക്കാരന്റെ ജീവൽപ്രശ്നങ്ങളിലേക്ക്  ഇറങ്ങിച്ചെന്ന് അവന്റെ പ്രയാസങ്ങൾ മുഖ്യധാരയിലേക്കെത്തിച്ച് അവന്റെ ജീവിതത്തിലേക്ക് വെളിച്ചം പകരാൻ നമ്മുടെ മാധ്യമങ്ങൾ ഒരു സുപ്രഭാതത്തിൽ ഇറങ്ങിപ്പുറപ്പെടും എന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്.

ജനാതിപത്യ - സോഷ്യലിസ്റ്റ്‌ - റിപ്പബ്ലിക് എന്ന് അവകാശപ്പെടുന്ന ഇന്ത്യയിലെ ജനസാമാന്ന്യത്തിന് ഒരിക്കലും സമ്പവിക്കൻ പാടില്ലാത്ത കഷ്ടപ്പാടും ദുരിതങ്ങലളും അതിലേറെ അവഗനനയുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്‌. നമ്മുടെ സാമൂഹ്യ - സാമ്പത്തിക വ്യവസ്ഥിതിയിൽ ഒരു പൊളിച്ചെഴുത്തുണ്ടായെങ്കിൽ മാത്രമേ മാധ്യമങ്ങളിലെന്നല്ല ഏതൊരിടത്തും കഷ്ടപ്പെടുന്നവന്റെ ശബ്ദം ഉയർന്നു കേൾക്കൂ. മാറ്റത്തിലേക്കുള്ള മുന്നേറ്റത്തിന്റെ നാന്ദി കുറിക്കാൻ ഇനി അധികം വൈകാനിടയില്ല. 

10 Apr 2013

ചട്ടിയിലാക്കപ്പെട്ട സ്വാതന്ത്ര്യം

ഉച്ചയൂണിനു ശേഷം വെറുതെ കിടന്നപ്പോഴാണ്‌ മുമ്പൊരിക്കൽ കലൂരിൽ പോയി 35 രൂപക്ക് വാങ്ങിക്കൊണ്ടുവന്ന ചട്ടിയിലാക്കിയ ബഹുവർണ്ണച്ചെടിയെക്കുറിച്ചോർത്തത്. എന്തിന്, എവിടെനിന്നാണ് ഈ ചിന്ത വന്നതെന്നരിയില്ല. എന്തായാലും കിടക്കയിൽനിന്നെഴുന്നേറ്റു. 

ബാൽക്കണി ഇപ്പോൾ പഴയ തുണികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചെടിച്ചട്ടി എവിടെയും കാണാൻ കഴിയുന്നില്ല. തുണികളെല്ലാം മാറ്റിനോക്കിയപ്പോൾ പണ്ട് വച്ചിരുന്ന അതേ സ്ഥലത്തുതന്നെ ആ ചട്ടിയുണ്ട്. അതിനുമുകളിലായി ഏതാണ്ട് അതിന്റെ രണ്ടുമടങ്ങ്‌ ഉയരത്തിൽ പഴന്തുണികളാൽ മൂടപ്പെട്ടിരുന്നു. വെള്ളമോഴിക്കുമ്പോൾ നിലത്ത് ആവാതിരിക്കാൻ പ്ലാസ്റ്റിക്കിന്റെ ചെടിച്ചട്ടി ഒരു അലൂമിനിയം പാത്രത്തിലായിരുന്നു വയ്ചിരുന്നത്. അതും അവിടെത്തന്നെ ഉണ്ട്. ഈ കാഴ്ച ഒരുനിമിഷത്തേക്ക് എന്നെ സ്ഥബ്ദനാക്കി. പതിവായി പഴന്തുണികൾക്കിടയിൽ കസേരയിലിരുന്ന് കാറ്റ് കൊള്ളാറുണ്ടായിരുന്ന എന്റെ കാഴ്ചയിൽ നിന്നും ഈ യാഥാർത്ഥ്യം മറിഞ്ഞിട്ട് മാസങ്ങളായി.

ചെടിക്ക് വെള്ളം നനച്ചിരുന്നത്‌ ഞാൻ തന്നെയായിരുന്നു. ചെടി ഉണങ്ങി നശിച്ചതിൽ പിന്നെയാണ് ആ ഭാഗത്തേക്ക് ഞാൻ ശ്രദ്ധിക്കാതിരുന്നത്.

വർണ്ണച്ചെടി ഏതായാലും ഉണങ്ങി ഇനി ആ ചട്ടിയിൽ ഒരു തക്കാളിത്തൈ നടാം എന്ന് നിശ്ചയിച്ചു. കുറച്ചു ഒക്സിജൻ പ്രധാനം ചെയ്യുന്നു എന്നുള്ളതായിരുന്നു ഒരു ചെടി നടാം എന്നതിനുപിന്നിലെ ഉദ്ദേശം. തക്കളിച്ചെടിയാകുമ്പോൾ പല നിറങ്ങളൊന്നുമില്ലെങ്കിലും ഭംഗിയുള്ള പച്ച ചെടിയിൽ ഒരു കുഞ്ഞു തക്കാളി കൂടി കായ്ചാലോ! അങ്ങനെ വീണ്ടും ഒരു ജീവന്റെ തുടിപ്പ് ആ ചട്ടിയിലേക്ക് പകരുവാൻ തന്നെ ഉറപ്പിച്ചു.

ചട്ടിയിൽ ഒരു പേനയുടെ വലുപ്പത്തിൽ ഒരുണക്കകമ്പ് മണ്ണിൽനിന്നുയർന്നുനിൽക്കുന്നു. ഞാനതൊന്നു പിടിച്ചു വലിച്ചു നോക്കി. മണ്ണ് മുഴുവനായും ആ കമ്പിനോടൊപ്പം പൊന്തിവരുന്നു. വേരുകൾ അത്രക്ക് ശക്തമാണ്. 

കുറച്ചു വെള്ളം കൊണ്ടുവന്ന് ചട്ടിയിൽ ഒഴിച്ചു. നല്ല കറുത്ത മണ്ണ്. ഒന്നുനനവ്‌ തട്ടിയപ്പോൾ മണ്ണിനൊരു പതം വന്നു. 

കമ്പിൽ നിന്നും നല്ല ഭംഗിയായി കിടക്കുന്ന വേരുകൾ കണ്ടപ്പോൾ ആദ്യം കൗതുകവും പിന്നെ സങ്കടവും തോന്നി. വേരുകൾ ചട്ടിയോട് ചേർന്ന് ചുറ്റിലും വട്ടത്തിൽ വളർന്ന് ഒരു സിലിണ്ടർ ആകൃതിയിൽ ആയിട്ടുണ്ട്‌. വേരുകൾക്കിടയിൽ  എവിടെയോ ഒരു പ്രതീക്ഷയുടെ നാമ്പ് ഉറങ്ങിക്കിടപ്പുണ്ടെന്ന് തോന്നി. ഒരൽപ്പം വെള്ളവും വളവും എന്റെ കൈകൊണ്ടോ അല്ലാതെയോ ചട്ടിയിൽ വീണിരുന്നെങ്ങിൽ, ഒരു പക്ഷെ ...

വേരുകൾ ചട്ടിക്കകത്ത് ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു. പുറത്തെ വിശാല ഭൂമിയിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ സ്വാതന്ത്ര്യമില്ലാതെ ചട്ടിക്കകത്ത് വട്ടം കറങ്ങി കഴിച്ചുകൂട്ടുകയായിരുന്നു ഇത്രയും നാൾ. 

ഒരുതരത്തിൽ ഞാനും ഇങ്ങനെ തന്നെയാണ്. എന്റേതായ പല ഉത്തരവാദിത്വങ്ങളിലും ബാധ്യതകളിലും ചുറ്റുപിണഞ്ഞ്, പരന്ന ലോകത്തിലേക്കുള്ള പ്രവേശനം സ്വപ്നം മാത്രമായി അവശേഷിപ്പിച്ച് ജീവിതം കഴിച്ചു കൂട്ടുന്നു. അദൃശ്യമായ ചട്ടിയുടെ ഉള്ളിൽ വട്ടംകറങ്ങുകയാണ് ഞാൻ. 

ഇപ്പോൾ എനിക്ക് തോന്നുന്നു പലരും എന്നേപ്പോലെ തെന്നെയാനെന്ന്. പലരും നടപ്പെട്ട ചട്ടികളുടെ വലുപ്പത്തിൽ ഏറ്റക്കുറച്ചിലുകൾ കാണുമായിരിക്കും!

എന്റെ സ്വാർത്ഥമായ ആഗ്രഹങ്ങൾക്ക് വേണ്ടി ഞാനാണ് ആ ചെടിയുടെ സ്വാതന്ത്ര്യം നിഷേധിച്ചതെങ്കിൽ, എന്റെ സ്വാതന്ത്ര്യങ്ങൾക്ക് വിലങ്ങിട്ടത് ആരാണ്? എന്തിനാണ്?

എന്തായാലും ആ വേരുകൾ സ്മാരകമാക്കനൊന്നും നിന്നില്ല; ചവരുകൂനയിലേക്ക് വലിച്ചെറിഞ്ഞു. അടുത്ത ഊഴം തക്കാളിച്ചെടിയുടേത്.

13 Feb 2013

ഓടിക്കോ ഓടിക്കോ

ഓടിക്കോ ഓടിക്കോ
നേരം മണി പത്തായി
നേരത്തിനാപ്പീസില്‍
ഇല്ലെങ്ങില്‍ പണിയാകും

ആപ്പീസിലെത്തിയാല്‍
പിന്നെപ്പണി ജോറായി
നേരമാതില്ല -
തിന്നാനും കുടിക്കാനും.

നേരമിരുട്ടുമ്പോള്‍
ആപ്പീസിന്നിറങ്ങുമ്പോള്‍
കാറ്റു കയറിയ
വീര്‍ത്ത വയറിന്റെ
ഉള്ളില്‍ ചില മുറുമുറുക്കം

ഒട്ടമായോട്ടമായി
വെള്ളം കുടിക്കേണം
അതുമാത്രം പോരല്ലോ
പുകയും കയറ്റേണം

പള്ളനിറച്ചിട്ട്
പാതിരയാകുമ്പോള്‍
ടിവിക്ക് മുമ്പില്‍ അടയിരിക്കും
ഇന്റര്‍നെറ്റിലും
കാഴ്ചകള്‍ പലതുണ്ട്

കാഴ്ചകള്‍ കഴിയുമ്പോള്‍
ശൗചം പതിവാണ്

ബ്രാഹ്മമുഹൂര്‍ത്തത്തില്‍
കണ്ണുകള്‍ ചിമ്മിയാല്‍
ഭൂമി കുലുങ്ങ്യാലും അനക്കമില്ല.

ഓടിക്കോ ഓടിക്കോ
നേരം മണി പത്തായി.

12 Feb 2013

വിടുതല്‍

ഒരിലയ്ക്ക് മരത്തില്‍നിന്നും
താഴെ വീഴാന്‍ ഒരുസംയാമുണ്ട്
ഇല എത്ര ശ്രമിച്ചാലും അതിനു മുമ്പ്
അത് സാധിക്കില്ല, മരത്തില്‍
നില്‍ക്കുന്നത് എത്ര ഇഷ്ടമല്ലെങ്കിലും

ഒരിലക്കും മരത്തിനോട് ചേര്‍ന്ന് നില്‍ക്കാന്‍
ഇഷ്ടമില്ലാതിരിക്കേണ്ട കാര്യവുമില്ല.

ഇല വാടി, പഴുത്ത്, ഉണങ്ങി
നിലത്തേക്ക് പതിക്കുന്നത്
ആനന്ദ നൃത്തം വച്ചാണ്.
അതാണ്‌ അതിന്റെ അടിസ്ഥാന ഗുണം.

സ്വപ്രയത്നത്താല്‍ വിടുതല്‍ വാങ്ങിക്കുകയാ-
ണെങ്കില്‍ ഇലയ്ക്കത്  സാധ്യമല്ല
അതിനായി ശ്രമിക്കാറുമില്ല.